പൊതുജനങ്ങള്‍ക്കുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ ഏതു സര്‍ക്കാര്‍ വകുപ്പിന്റെയും അവിഭാജ്യഘടകമാണ്. കാര്യക്ഷമവും ഫലപ്രദവുമായ ഒരു പരാതി നിവാരണ മാര്‍ഗ്ഗം ഇല്ലാത്ത ഒരു ഭരണകൂടവും ഉത്തരവാദിത്വമുള്ളതോ, പൗരസൗഹാര്ദ പരമോ ആയി പരിഗണിക്കപ്പെടുകയില്ല. ഏതു സ്ഥാപനത്തി ന്റെയും കാര്യക്ഷമതയും സേവനമികവും ഒരു പൊതുപരാതി നിവാരണ സംവിധാനത്തിലൂടെ വിലയിരുത്തപ്പെടുന്നു എന്നു മനസ്സിലാക്കാം.പ്രധാനമായി പൊതു ജനങ്ങളില്നി്ന്നും സേവന സംബന്ധിയായ ആവലാതികlള്‍ സ്വീകരിക്കുകയും ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുകയാണ് ഈ ക്രമീകരങ്ങളിലൂടെ ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും, പൌരന്മാര്ക്ക് അനുയോജ്യമായ സേവനങ്ങlള്‍ ഫലപ്രദമായി ലഭിക്കുന്നതിനുള്ള നിര്ദേ്ശങ്ങlള്‍ കൂടി പരിശോധിച്ച് തുടlര്‍ നടപടികlള്‍ സ്വീകരിക്കുന്നത് ഈ പ്രവര്ത്താനത്തിlല്‍ ഉള്ക്കൊധള്ളിക്കാവുന്നതാണ്.
സാധാരണയായി സേവനങ്ങള്‍ വേണ്ട രീതിയിlല്‍ ലഭിക്കാതെ വരുമ്പോഴാണ് ജനങ്ങlള്‍ പരാതികള്‍ ഉന്നയിക്കാറുള്ളത്. സേവനങ്ങള്‍ കഴിയുന്ന വേഗത്തിlല്‍ തന്നെ ലഭ്യമാക്കേണ്ടതുമുണ്ട്. സേവനവകാശ നിയമ പ്രകാരം സേവന പ്രദാനത്തിനുള്ള നടപടികള്‍ സുസംഘടിതമാക്കുന്നതിന്റെവ ഭാഗമായി നിശ്ചയിച്ചിട്ടുള്ള കാലയളവിനുള്ളിlല്‍ തന്നെ സേവന ലഭ്യത ഉറപ്പയിരിക്കണം എന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓരോ സേവന ദാതാവും മുന്കൂിട്ടി നിശ്ചയിക്കപ്പെട്ട സമയക്രമം പാലിച്ചു തന്നെ ആവശ്യമായ സേവനങ്ങlള്‍ നല്കു വാlന് ബാദ്ധ്യസ്ഥരുമാണ്. അനാവശ്യമായി സേവനങ്ങള്‍ നിരസിക്കപെടുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെമേlല്‍ നടപടികlള്‍ സ്വീകരിക്കുന്നതിനിടയാക്കുമെന്നത് അനുശാസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പലപ്പോഴും നല്കവപ്പെടുന്ന സേവനങ്ങlള്‍ പൗരന്മാനരുടെ ആവശ്യങ്ങള്ക്ക്ട ഉതകുന്ന രീതിയില്ലാത്ത സാഹചര്യങ്ങlള്‍ ഉണ്ടാകാറുണ്ട്. ഈ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികlള്‍ നിലവിലുള്ള നിയമക്രമങ്ങlള്‍ അനുസരിച്ചു തന്നെയാവണം തുടര്‍ നടപടികlള്‍ സ്വീകരിക്കേണ്ടത്. സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയാത്ത പക്ഷം വ്യക്തമായ കാരണം സഹിതം ഇക്കാര്യം പരാതിക്കാരനെ അറിയിക്കുകയും വേണം.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ഗ്രാമ പഞ്ചായത്തുകlള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, എഞ്ചിനീയറിംഗ് വിഭാഗം, നഗര-ഗ്രാമാസൂത്രണ വകുപ്പ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമായ സേവനങ്ങlള്‍ സംബന്ധിച്ച പരാതികlള്‍ പരിഹാര ലഭ്യത ഉറപ്പാക്കി തീര്പ്പാ ക്കുന്നതിന്റെ മേല്നോറട്ടം നടത്തുന്നതിനുള്ള ഒരു ചുവടു വയ്പ്പാണ് ഈ വെബ്സൈറ്റ്. പരാതികള്‍ അനായാസം ഇന്റര്നെുറ്റ് വഴി സ്വീകരിക്കുന്നതിനും അതിന്മേല് നടത്തിയ തുടlര്‍ നടപടികlള്‍ സംബധിച്ച തല്‍സ്ഥിതി വിവരം അറിയുന്നതിനുമുള്ള സൌകര്യങ്ങള്‍ ഇതിലൂടെ ലഭ്യമാണ്.
തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് For The People എന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (audio, video ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ്ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.